കുവൈത്തിൽ ഡ്രോൺ ഫൊട്ടോഗ്രഫി താൽക്കാലികമായി നിരോധിച്ചു

മാർച്ച് ഒന്നു വരെ കുവൈത്തിൽ ഡ്രോൺ ഫൊട്ടോഗ്രഫി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, കുവൈത്ത് ടവേഴ്സ്, ഗ്രീൻ ഐലൻഡ് എന്നീ ഭാഗങ്ങളിലാണ് നിരോധനം.
കുവൈത്ത് ദേശീയ, വിമോചന ദിനം പ്രമാണിച്ച് വ്യോമാഭ്യാസ പ്രകടനം നടക്കാനിരിക്കെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നിയന്ത്രണം.
rgdr