കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് എസിൽ കൂട്ട രാജി; നാനൂറോളം പ്രവർത്തകർ പാർട്ടി വിട്ടു
ശാരിക / കോഴിക്കോട്
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് എസിൽ വൻ തോതിലുള്ള കൂട്ടരാജി ഉണ്ടായിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് വി. ഗോപാലന്റെ നേതൃത്വത്തിൽ ഏകദേശം നാനൂറോളം പ്രവർത്തകരാണ് പാർട്ടി വിട്ടത്. ജില്ലാ കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ, മറ്റ് പാർട്ടി മെമ്പർമാർ എന്നിവരടങ്ങുന്ന വലിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു.
രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സ്വേച്ഛാധിപത്യപരവും ധിക്കാരപരവുമായ നടപടികളിൽ പ്രതിഷേധിച്ചാണ് ഈ കടുത്ത തീരുമാനമെടുത്തതെന്ന് വി. ഗോപാലൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ഈ ഭിന്നതയെത്തുടർന്ന് രാജി വെച്ചവർ നിലവിൽ മറ്റൊരു പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
vds
