വാണിജ്യ മന്ത്രാലയം എന്ന പേരിൽ നടത്തിയ 22 വ്യാജ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്‌തതായി സൗദി അറേബ്യ

വാണിജ്യ മന്ത്രാലയം എന്ന പേരിൽ നടത്തിയ 22 വ്യാജ വെബ്‌സൈറ്റുകൾ കഴിഞ്ഞ 3 മാസത്തിനിടെ ബ്ലോക്ക് ചെയ്‌തതായി സൗദി അറേബ്യയുടെ വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുൽ റഹ്മാൻ അൽ ഹുസൈൻ പറഞ്ഞു.
ഈ വെബ്‌സൈറ്റുകൾ വഞ്ചന നടത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതായി അവകാശപ്പെട്ടു. സൈറ്റുകളുടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകൾ നിരീക്ഷിച്ച മന്ത്രാലയം ഉടൻ തന്നെ ബ്ലോക്ക് ചെയ്തു. എല്ലാവരോടും ജാഗ്രത പുലർത്താനും വാർത്തയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഔദ്യോഗിക അധികാരികളുമായി പരിശോധിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.കൂടാതെ രാജ്യത്തെയും അതിന്റെ സുരക്ഷയെയും ലക്ഷ്യമിടുന്ന ഒട്ടേറെ ഏജൻസികൾ ഉള്ളതിനാൽ തട്ടിപ്പ് ശ്രമങ്ങളുടെ കെണിയിൽ വീഴരുതെന്നു മുന്നറിയിപ്പ് നൽകി. കിംവദന്തികൾ ഉടനടി നിരീക്ഷിക്കുകയും അവയെ നേരിടുകയും ചെയ്യുക എന്നതാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അവ പടരുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗം.
dfhyftu