കുവൈത്തിൽ‍ മത്സ്യബന്ധന പെർ‍മിറ്റിന് ഇനിമുതൽ‍ സഹൽ‍ മൊബൈൽ‍ ആപ്പ് വഴി അപേക്ഷിക്കാം


കുവൈത്തിൽ‍ മത്സ്യബന്ധന പെർ‍മിറ്റിന് ഇനിമുതൽ‍ സഹൽ‍ മൊബൈൽ‍ ആപ്പ് വഴി അപേക്ഷിക്കാം. വാണിജ്യ ആവശ്യത്തിനും വാണിജ്യേതരമായി വിനോദം ലക്ഷ്യമാക്കിയും മീൻ പിടിക്കാൻ അനുമതി നൽ‍കുമെന്ന് സഹൽ‍ വക്താവ് യൂസുഫ് കാസിം അറിയിച്ചു. നേരത്തെ പരിസ്ഥിതി അതോറിറ്റിയിൽ‍ നേരിട്ടാണ് ഫിഷിങ് പെർ‍മിറ്റിന് അപേക്ഷിക്കേണ്ടിയിരുന്നത്. ഇതാണ് ഏക ജാലക പോർ‍ട്ടൽ‍ ആയ സഹൽ‍ വഴി ആക്കിയത്. 

വാണിജ്യാവശ്യത്തിനല്ലാതെ വിനോദത്തിനായുള്ള മത്സ്യബന്ധനത്തിന് അഞ്ച് ദീനാർ‍ ഫീസ് ഈടാക്കുമെന്നും അധികൃതർ‍ അറിയിച്ചു. ഒരാൾ‍ക്ക് മാസത്തിൽ‍ അഞ്ചുതവണയാണ് ഇത്തരത്തിൽ‍ പെർ‍മിറ്റ് അനുവദിക്കുക. മീൻ പിടിക്കുന്നതിനായി പ്രത്യേക പ്രദേശങ്ങൾ‍ നിശ്ചയിച്ചുകൊടുക്കും. മത്സ്യബന്ധന വിനോദം ലക്ഷ്യമാക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണവുമുണ്ടാകും. പെർ‍മിറ്റ് എടുക്കാതെ മത്സ്യബന്ധനം നടത്തുന്നത് കുറ്റകരമാണ്. പിടികൂടിയാൽ‍ വിദേശികളെ നാടുകടത്തുകയും സ്വദേശികൾ‍ക്കെതിരെ പിഴ ഉൾ‍പ്പെടെയുള്ള നടപടികൾ‍  സ്വീകരിക്കുകയും ചെയ്യും. അനുവദിച്ച ഭാഗങ്ങളിലല്ലാതെ മീൻ‍പിടിച്ചാൽ‍ 5000 ദീനാർ‍ വരെ പിഴ ചുമത്തുമെന്നും ഒരു വർ‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നൽ‍കി.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed