കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു


കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയിലാണ് സംഭവം. വെള്ളാരംകുത്ത് ഉറിയംപ്പെട്ടി സ്വദേശി പൊന്നൻ (65) ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയപ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.

വെള്ളാരം കുത്തിൽ നിന്ന് താമസ സ്ഥലമായ ഉറിയംപെട്ടി കോളനിയിലേക്ക് പോകും വഴി കത്തിപ്പാറക്ക് സമീപത്താണ് സംഭവം നടന്നത്. ഒപ്പം ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. പൊലീസും വനം വകുപ്പും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

article-image

gdf

You might also like

Most Viewed