കല്ലാർ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്നു പേർ മരിച്ചു

കല്ലാർ വട്ടക്കയത്ത് കുളിക്കാനിറങ്ങിയവർ ഒഴുക്കിൽപെട്ടു. അപകടത്തിൽ മൂന്നു പേർ മരിച്ചു. മൂന്നു പേരെ കരയ്‌ക്കെത്തിച്ചു. സഹ്വാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഫിറോസ് എസ്എപി ക്യാമ്പിലെ പോലീസുകാരനാണ്. രക്ഷപെട്ടവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ബീമാപള്ളിയിൽനിന്നുള്ള സംഘമാണ് ഒഴുക്കിൽപെട്ടത്. അപകടമുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് ഇവർ കുളിയ്ക്കാനിറങ്ങിയത്.
സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി ഒഴുക്കിൽപെട്ടപ്പോൾ രക്ഷപെടുത്താനിറങ്ങിയവരാണ് അപകടത്തിൽപെട്ടത്. പോലീസ് മുന്നറിയിപ്പു ബോർഡ് സ്ഥിച്ചിട്ടുള്ള സ്ഥലമാണ് വട്ടക്കയം. ഇവിടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന മുള്ളുവേലി ഉൾപ്പെടെ മാറ്റിയിട്ടാണ് ഇവർ വെള്ളത്തിലിറങ്ങിയത്.
xgxg