മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു


മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെന്‍റിമീറ്ററാണ് ഉയർത്തിയത്. ആദ്യ രണ്ട് മണിക്കൂറിൽ‍ 534 ഘനയടി വെള്ളം ഒഴുക്കും. രണ്ട് മണിക്കൂറിന് ശേഷം ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് 1,000 ഘനയടിയായി ഉയർത്തും.

മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് 137.25 അടിയാണ്. ആശങ്കപ്പെടേണ്ടെന്നും എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed