കാബൂളിൽ സൈനിക വിമാനത്താവളത്തിന് സമീപം സ്ഫോടനം; പത്ത് പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ സൈനിക വിമാനത്താവളത്തിന് സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നാഫി ടാക്കൂർ പറഞ്ഞു.
അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിൽ സുരക്ഷ മെച്ചപ്പെടുത്തിയതായാണ് താലിബാൻ അവകാശപ്പെടുന്നത്. എന്നാൽ നിരവധി ആക്രമണങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്.
ryurtfut