ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡണ് കോവിഡ് സ്ഥിരീകരിച്ചു


ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡണ് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമണുള്ളതെന്നും ഏഴ് ദിവസം വീട്ടിൽ പൂർണ വിശ്രമം തേടുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച ജസീന്തയുടെ ഭർത്താവ് ക്ലാർക്ക് ഗയ്‌ഫോർഡിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജസിന്തയും നിരീക്ഷണത്തിലയിരുന്നു.  തിങ്കളാഴ്ച തിരിച്ച് ജോലിയിൽ പ്രവേശിക്കെയാണ് അവർക്കും കോവിഡ് പോസിറ്റീവായത്. കോവിഡ് പോസിറ്റീവായ കാര്യം ജസീന്ത തന്നെയാണ് ഇൻസ്റ്റന്റ്ഗ്രാമിലൂടെ അറിയിച്ചത്. 

കോവിഡിന്റെ പ്രരംഭഘട്ടത്തിൽ രോഗനിയന്ത്രണത്തിൽ വളരെമികച്ച പ്രകടനമാണ് ജസീന്ത കാഴ്ചവെച്ചിരുന്നത്. മരണസംഖ്യ കുറക്കാനും രജ്യത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളാൽ സാധ്യമായിരുന്നു.എന്നിരുന്നാലും ഓമിക്രോൺ രാജ്യത്ത് കൂടുതലായി വ്യാപിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച 50,000ത്തിലധികം കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായ ആഴ്ചയാണ് കടന്നുപോകുന്നത്. എന്നാൽ എനിക്ക് പാർലിമെന്റ് നടപടികളിൽ ഒന്നു തന്നെ പങ്കെടുക്കാൻ കഴിയില്ലെന്ന് ആർഡൺ അറിയിച്ചു.   

You might also like

Most Viewed