ഓസ്കാർ അന്തിമപട്ടികയിൽ ഇടം നേടി ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' ഗാനം


95-ാമത് അക്കാദമി അവാ‍ർ‍ഡ്സിന്റെ അവസാന നോമിനേഷനുകളിൽ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത് മൂന്ന് വിഭാഗങ്ങളിൽ. ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ നിന്ന് 'ചെല്ലോ ഷോ' പുറത്തായി. മികച്ച ഗാനം എന്ന വിഭാഗത്തിൽ ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു ' ഗാനം, മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ 'ഓൾ ദാറ്റ് ബ്രീത്ത്സ്', മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ 'ദി എലിഫന്റ് വിസ്‌പറേഴ്‌സ്' എന്നിവ അന്തിമ പട്ടികയിൽ ഉണ്ട്. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് അംഗങ്ങൾ പ്രഖ്യാപിച്ച ഷോർ‌ട്ട് ലിസ്റ്റിൽ നാല് ഇന്ത്യൻ സിനിമകൾ ആയിരുന്നു ഉൾപ്പെട്ടിരുന്നത്.

ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ജർമ്മൻ സിനിമയായ 'ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്', അർജന്റീനയുടെ ചരിത്ര നാടകമായ 'അർജന്റീന', 1985', ബെൽജിയത്തിന്റെ 'ക്ലോസ്', പോളണ്ടിന്റെ 'ഇഒ', അയർലൻ്റിൻ്റെ 'ദി ക്വയറ്റ് ഗേൾ' എന്നിവയാണ് അന്തിമ പട്ടികയിൽ. കാർത്തികി ഗോൺസാൽവസിന്റെ ഡോക്യുമെന്ററി 'ദി എലിഫന്റ് വിസ്‌പറേഴ്‌സ്' തമിഴ് ഭാഷയിലുള്ളതാണ്. 'ഹോളൗട്ട്', 'ഹൗ ഡു യു മെഷർ എ ഇയർ?', 'ദി മാർത്ത മിഷേൽ ഇഫക്റ്റ്', 'സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ്' എന്നിവയാണ് മറ്റ് ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമുകൾ.

'ഓൾ ദാറ്റ് ബ്രീത്ത്സി'നൊപ്പം, 'ഓൾ ദി ബ്യൂട്ടി ആൻഡ് ദി ബ്ലഡ് ഷെഡ്സ്', 'ഫയർ ഓഫ് ലവ്', 'എ ഹൗസ് മേഡ് ഓഫ് സ്പ്ലിൻ്റേർസ്', 'നവാൽനി' എന്നിവയാണ് ഡോക്യുമെൻ്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കുക. നിലവിൽ ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക് ചോയ്സ് എന്നീ പുരസ്‌കാരപ്പെരുമയില്‍ ആണ് ആർആർആർ. ഒപ്പം 'ടെൽ ഇറ്റ് ലൈക്ക് എ വുമണി'ൽ നിന്ന് അപ്ലവ്സ്, 'ടോപ്പ് ഗണ്ണിലെ' ഹോൾഡ് മൈ ഹാൻഡ്, 'എവരി തിങ് എവരിവേർ ഓൾ അറ്റ് വൺസി'ൽ നിന്ന് ദിസ് ഈസ് എ ലൈഫ് എന്നിവയാണ് ഒറിജൻസ് സോംഗ് വിഭാഗത്തിൽ അന്തിമ പട്ടികയിൽ. യുഎസിലെ കാലിഫോര്‍ണിയ ബവേറി ഹില്‍സില്‍ വച്ച് ഇന്ത്യന്‍ സമയം വൈകീട്ട് എഴ് മണിക്കായിരുന്നു പരിപാടി. 2022 ഡിസംബർ വരെയുള്ള സിനിമകൾ 10 വിഭാഗങ്ങളിലേക്കാണ് മത്സരിക്കുന്നത്.

article-image

kbkbk

You might also like

Most Viewed