പാൻമസാലയുടെ പരസ്യ പ്രചാരണത്തിൽനിന്നു അമിതാഭ് ബച്ചൻ പിന്മാറി


മുംബൈ: പാൻമസാലയുടെ പരസ്യ പ്രചാരണത്തിൽനിന്നു വിട്ടുനിന്ന് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. പ്രചാരണത്തിനുവേണ്ടി വാങ്ങിയ പണം ബച്ചൻ തിരിച്ചുനൽകി. പാൻമസാല പരസ്യത്തിൽ ബച്ചൻ എത്തുന്നതിനെതിരേ ഫാൻസ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ളവർ നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഞായറാഴ്ച രാത്രി അമിതാഭ് ബച്ചന്‍റെ ഓഫീസിൽനിന്നുള്ള ബ്ലോഗ് പോസ്റ്റിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞയാഴ്ച പാൻമസാല കന്പനി അധികൃതരെ ഇക്കാര്യം ബച്ചൻ അറിയിച്ചിരുന്നു. 

പാൻമസാലകളുടെ പരസ്യത്തിൽനിന്ന് പിന്മാറണമെന്നും പുകയില വിരുദ്ധ പ്രചാരണത്തിനു പിന്തുണ നൽകണമെന്നും നാഷണൽ ഓർഗനൈസേഷൻ ഫോർ ടുബാക്കോ ഇറാഡിക്കേഷൻ(എൻഒടിഇ) എന്ന സംഘടനയുടെ ഭാരവാഹികൾ ബച്ചനോട് ആവശ്യപ്പെട്ടിരുന്നു.

You might also like

Most Viewed