കെ പി എഫ് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു


മനാമ

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഷിഫ അൽ ജസീറയുമായി സഹകരിച്ച് നടത്തുന്ന ജനറൽ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായ ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ്.ജി.പി.ടി, ബി.പി, ബോഡി മാസ് ഇൻഡെക്സ് തുടങ്ങിയ ലാബ് പരിശോധനകളാണ് ക്യാമ്പിന്റെ ആദ്യ ഘട്ടത്തിൽ നടത്തുന്നത്. സൽമാനിയ ഒബ്സ്ടട്രിക് & ഗൈനക്കോളജി വിഭാഗം ഡോ: അമർജിത് കൗർ സന്ധു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കൺവീനർ ഹരീഷ്.പി.കെ മെഡിക്കൽ ക്യാമ്പ് കാര്യങ്ങൾ വിശദീകരിച്ചു. കെ.പി.എഫ്.മെമ്പർമാർക്ക് ഷിഫ അൽ ജസീറ ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡ് വൈസ്പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന് നൽകിക്കൊണ്ട് ഷിഫ അൽ ജസീറ പ്രതിനിധി മുനവ്വർ നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജയേഷ്.വി.കെ നിയന്ത്രിച്ച ചടങ്ങിൽ സുധീർ തിരുനിലത്ത് അധ്യക്ഷത വഹിക്കുകയും, ട്രഷറർ റിഷാദ് വലിയകത്ത് നന്ദി അറിയിക്കുകയും ചെയതു. ഒക്ടോബർ 15 വെള്ളിയാഴ്ചയിലേക്ക് രജിസ്റ്റർ ചെയ്യാൻ താൽപര്യമുളളവർ 39725510 അല്ലെങ്കിൽ 66335400 എന്നീ വാട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like

Most Viewed