ദുബൈ വിമാനത്താവളത്തിൽ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ സ്ഥാപിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു


ദുബൈ വിമാനത്താവളത്തിൽ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ സ്ഥാപിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. ടെർമിനൽ 3ൽ നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്.ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബൈ എയർപോർട്ട് എമിഗ്രേഷൻ അസി. ഡയറക്ടർ തലാൽ അഹ്മദ് അൽ ഷാൻകിതി എന്നിവരും കുട്ടികളടക്കമുള്ള നിരവധി പേരും ചടങ്ങിൽ പങ്കെടുത്തു. 2023 ഏപ്രിൽ 19ന് ആരംഭിച്ച കൗണ്ടറുകൾ ഇതിനകം 5.65 ലക്ഷം കുട്ടികൾ ഉപയോഗിച്ചതായും സംരംഭത്തിന് യാത്രക്കാരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അധികൃതർ അറിയിച്ചു.   

നാലുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന കൗണ്ടറുകളാണിത്. സ്വന്തമായി പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാനും യാത്രാനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാനും ഇത് കുട്ടികൾക്ക് അവസരം നൽകുന്നു. നിലവിൽ എയർപോർട്ടിലെ എല്ലാ ടെർമിനലുകളിലും കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറുകളുണ്ട്. ദുബൈ വിമാനത്താവളം കുട്ടികളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരന്തരം പുതിയ വഴികൾ തേടുകയാണെന്നും ഭാവിയിൽ കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും നൽകാൻ പദ്ധതിയിടുന്നുവെന്നും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

article-image

ോേ്ോ്

You might also like

Most Viewed