വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്: പാറ തുരക്കൽ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി


ഷീബ വിജയൻ
കോഴിക്കോട്: വയനാട്ടിലേക്കുള്ള ബദൽപാതയായ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. ആനക്കാംപൊയിൽ ഭാഗത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. അപകടസാധ്യത മുൻനിർത്തി കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ നീളമുള്ള ഈ നാലുവരി തുരങ്കപാത, വയനാട്ടിലേക്കുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകും. മേപ്പാടി-കള്ളാടി-ചൂരൽമല റോഡിനെയും കോഴിക്കോട് ജില്ലയിലെ മറിപ്പുഴ-മുത്തപ്പൻപുഴ-ആനക്കാംപൊയിൽ റോഡിനെയും ഈ തുരങ്കപാത പരസ്പരം ബന്ധിപ്പിക്കും. മലയോര ഹൈവേയിൽ നിന്ന് 10 കിലോമീറ്റർ മാത്രം ദൂരത്തിൽ തുരങ്കപാതയുടെ തുടക്കമെത്തുന്നത് പദ്ധതിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

article-image

gddfdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed