പരിക്കേറ്റവരെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്; "നിങ്ങൾ സ്വന്തം നാട്ടിലെന്ന് കരുതുക, നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തം"


പ്രദീപ് പുറവങ്കര I ബഹ്റൈൻ

അബുദാബി: യുഎഇ ലക്ഷ്യമിട്ടുണ്ടായ ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും അവർക്ക് ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി.

യുഎഇ പൗരന്മാർക്ക് പുറമെ സുഡാൻ, ഇറാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റവരോടും അവരുടെ കുടുംബാംഗങ്ങളോടും അദ്ദേഹം കുശലാന്വേഷണം നടത്തി. "നിങ്ങൾ നിങ്ങളുടെ സ്വന്തം കുടുംബത്തിനൊപ്പവും സ്വന്തം രാജ്യത്തുമാണെന്ന് കരുതുക. നിങ്ങളുടെയും ഈ മണ്ണിൽ വസിക്കുന്ന എല്ലാവരുടെയും സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തവും മുൻഗണനയുമാണ്," അദ്ദേഹം അവരോടായി പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിൽ യുഎഇ സമൂഹത്തിന്റെ ഒത്തൊരുമയും അവബോധവും പ്രകടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ കാണിക്കുന്ന ജാഗ്രത ദേശീയ പ്രതിരോധ പ്രവർത്തനങ്ങളെ ഏറെ സഹായിക്കുന്നുണ്ട്. മികച്ച രീതിയിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിച്ചു.

യുഎഇ നേതൃത്വം നൽകുന്ന കരുതലിനും സ്നേഹത്തിനും പരിക്കേറ്റവരും അവരുടെ കുടുംബങ്ങളും നന്ദി രേഖപ്പെടുത്തി. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed