ആൻഡ്രോയിഡ് ഫോണുകളിൽനിന്നു വിവരങ്ങൾ ചോരുന്നത് തടയാൻ സോഫ്റ്റ്‍വെയറുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഎഇ സൈബർ സുരക്ഷാ അതോറിറ്റി


ആൻഡ്രോയിഡ് ഫോണുകളിൽനിന്നു വിവരങ്ങൾ ചോരുന്നത് തടയാൻ സോഫ്റ്റ്‍വെയറുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഎഇ സൈബർ സുരക്ഷാ അതോറിറ്റി താമസക്കാരോട് അഭ്യർഥിച്ചു. ഡേറ്റ ചോർച്ച തടയുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. പ്രശ്നം പരിഹരിക്കന്നതിന് ഗൂഗിൾ അപ്ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. വ്യാജ സോഫ്റ്റ്‍വെയറുകൾ പ്രവർത്തിച്ച് ഹാക്കർമാർ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് വൻ നഷ്ടത്തിനു കാരണമാകുമെന്നും സൂചിപ്പിച്ചു. 

ഫോണിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിലപ്പെട്ട രേഖകളും ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ആൻഡ്രോയിഡ്  11, 12, 12 എൽ, 13, 14 വേർഷൻ ഫോണുകൾക്കാണ് ഭീഷണിയെന്നും എത്രയും വേഗം സോഫ്റ്റ്‍വെയർ അപ്ഡേറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും അഭ്യർഥിച്ചു. 2023 ഡിസംബറിൽ ആപ്പിൾ സോഫ്‌റ്റ്‌വെയറുകൾ അപ്‌ഡേറ്റ് ചെയ്യാനായി സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

article-image

sergersg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed