നേട്ടങ്ങളുടെയും പ്രതീക്ഷയുടെയും തയാറെടുപ്പിന്റെയും ജോലിയുടേതുമായിരിക്കും പുതുവർഷമെന്ന് യുഎഇ പ്രധാനമന്ത്രി

നേട്ടങ്ങളുടെയും പ്രതീക്ഷയുടെയും തയാറെടുപ്പിന്റെയും ജോലിയുടേതുമായിരിക്കും പുതുവർഷമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 2023ലെ നേട്ടങ്ങളിൽ അഭിമാനിക്കുന്നു. വിജയവും പ്രതിഫലവും നൽകുകയും സ്ഥിരത കാത്തുസൂക്ഷിക്കുകയും അഭിവൃദ്ധി ശാശ്വതമാക്കുകയും ചെയ്ത ദൈവത്തിന് നന്ദി. എല്ലാ വർഷവും യുഎഇ മഹത്വത്തിലും അന്തസ്സിലും വികസനത്തിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇക്കും ലോകത്തിനും സമൃദ്ധിയുടെ വർഷമാകട്ടെ എന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസിച്ചു.
എല്ലാ മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിന് ഐക്യത്തോടെ പ്രവർത്തിക്കും. മാനവികത മെച്ചപ്പെടുത്തി കൂടുതൽ സുസ്ഥിരവും സമാധാനപരവുമായ ഭാവിയിലേക്ക് നീങ്ങും. രാജ്യത്ത് സന്തോഷവും പോസിറ്റിവിറ്റിയും പ്രചരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.
dsfdfs