അബ്രഹാമിക് ഫാമിലി ഹൗസ് പൊതുജനങ്ങൾക്കായി തുറന്ന് യുഎഇ


മുസ്ലിം, ക്രസ്ത്യൻ, ജൂത മത ആരാധനാലയങ്ങൾ ഉൾപ്പെടുന്ന അബ്രഹാമിക് ഫാമിലി ഹൗസ് പൊതുജനങ്ങൾക്കായി തുറന്ന് യുഎഇ. മാർച്ച് ഒന്ന് മുതൽ വിനോദ സഞ്ചാരികൾക്കുമുളള പൊതുജനങ്ങൾക്ക് കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും. സംഘർഷങ്ങൾക്ക് പകരം സഹവർത്തിത്വത്തിന്‍റെ സന്ദേശം പകരുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് യുഎഇ അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ട്വിറ്റർ വഴി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പഠനത്തിനും സംവാദത്തിനും ആരാധനക്കും ഇവിടെ ഇടമുണ്ടാകും. എല്ലാ ദിവസവും രാവിലെ 10 മുതലാണ് സന്ദർശനം അനുവദിക്കുകയെന്നും സന്ദർശനത്തിന് മുൻകൂട്ടി ബുക്കിങ് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

ആരാധാനലയങ്ങളുള്ളതിനാൽ ഡ്രസ്കോഡ് പാലിക്കണമെന്നും നിർദേശമുണ്ട്. പുരുഷൻമാർ മുട്ടുമറയിക്കുന്ന ട്രൗസറും, തോൾ മറക്കുന്ന ഷർട്ടും ധരിക്കണം. സ്ത്രീകൾ തലമറക്കണമെന്നും നിർദേശത്തിൽ പറയുന്നു. സന്ദർശകർക്ക് സ്കാർഫ് ഇവിടെ വിതരണം ചെയ്യും. സ്വന്തം മതവിശ്വാസത്തിന്റെ ഭാഗമല്ലാത്ത ആരാധനാലയങ്ങളിലും ജനങ്ങൾക്ക് അതിഥിയായി പ്രവേശിക്കാനും അനുമതിയുണ്ട്.

അബുദാബി സാദിയാത്ത് ദ്വീപിയാണ് മസ്ജിദും, ചർച്ചും, സിനഗോഗും ഉൾപ്പെട്ട അബ്രഹാമിക് ഫാമിലി ഹൗസ് നിർമ്മിച്ചിരിക്കുന്നത്. വാസ്തുശില്പിയായ സർ ഡേവിഡ് അദ്ജയാണ് ഇത് രൂപകൽപന ചെയ്തത്.

article-image

SFGGDFGDG

You might also like

  • Lulu Exchange
  • Straight Forward

Most Viewed