യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് ഇ-സിഗ്നേച്ചർ നിർബന്ധമാക്കുന്നു


യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് യുഎഇ പാസ് മുഖേന ഇ-സിഗ്നേച്ചർ നിർബന്ധമാക്കുന്നു. എല്ലാ എമിറേറ്റുകളിലെയും സർക്കാർ സേവനങ്ങൾ ഡിജിറ്റൽവൽക്കരിക്കുകയാണ് ലക്ഷ്യം.  ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. സമയവും പണവും ലാഭിക്കാമെന്നു മാത്രമല്ല ദുരുപയോഗവും കുറയ്ക്കാം. വാടക കരാർ പുതുക്കുക, ജല വൈദ്യുതി കണക്‌ഷൻ എടുക്കുക തുടങ്ങിയ സേവനങ്ങൾ യുഎഇ പാസുമായി ബന്ധിപ്പിച്ച് ഇ-സിഗ്നേച്ചർ നൽകിയാലേ അപേക്ഷ സ്വീകരിക്കൂ. ഉദാഹരണത്തിന് വാടക കരാർ പുതുക്കാൻ നഗരസഭയിൽ പോകേണ്ടതില്ല. പകരം കെട്ടിട ഉടമ പുതുക്കുന്ന അപേക്ഷ യുഎഇ പാസ് മുഖേന ഇ സിഗ്നേച്ചർ നൽകിയാൽ ‍മതി.

കോടതി, ലേബർ, എമിഗ്രേഷൻ, നഗരസഭ, ഗതാഗതം തുടങ്ങി എല്ലാ പ്രാദേശിക, ഫെഡറൽ സർക്കാർ സേവനങ്ങൾക്കെല്ലാം ഏകീകൃത തിരിച്ചറിയൽ രേഖയാണ് യുഎഇ പാസ്. യുഎഇ പാസ് മുഖേന സ്ഥിരീകരിച്ച് ഇ-സിഗ്നേച്ചർ നൽകിയാലേ അപേക്ഷ പരിഗണിക്കൂ. സ്വദേശികളും വിദേശികളും യുഎഇ പാസ് എടുക്കണം. എമിറേറ്റ്സ് ഐഡി, വീസ എന്നിവ എടുക്കുക, പുതുക്കുക,  കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടകക്കരാർ (തൗതീഖ്) അറ്റസ്റ്റ് ചെയ്യുക, പുതുക്കുക, വാഹനം റജിസ്റ്റർ ചെയ്യുക, സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് അടയ്ക്കുക, ബിസിനസ് ആരംഭിക്കുക തുടങ്ങി 5000 സേവനങ്ങൾക്കുള്ള ഇടപാടുകൾ യുഎഇ പാസ് ഉപയോഗിച്ച് സ്വന്തമായി 24 മണിക്കൂറും നടത്താം. സർക്കാർ ഓഫിസിനെയോ ടൈപ്പിങ് സെന്ററിനെയോ ആശ്രയിക്കുന്നത് ഒഴിവാക്കാം. യുഎഇ പാസ് മറ്റൊരാൾക്ക് ദുരുപയോഗം ചെയ്യാൻ സാധിക്കില്ല. ഇതുപയോഗിച്ച്  സർക്കാർ സേവനത്തിനു ശ്രമിച്ചാൽ ബന്ധപ്പെട്ട വകുപ്പ് ഉടമയ്ക്ക് അയക്കുന്ന കോഡ് നൽകിയാൽ മാത്രമേ വെബ്സൈറ്റ് തുറക്കൂ. പ്ലേ സ്റ്റോർ, ആപ്സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് UAE PASS ഡൗൺലോഡ് ചെയ്ത് എമിറേറ്റ്സ് ഐഡി, പേർ, ജനന തീയതി, ദേശീയത, ഐഡി കാലാവധി എന്നിവ നൽകിയ ശേഷം തിരിച്ചറിയൽ കാർഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാം.

article-image

ghfghf

You might also like

  • Lulu Exchange
  • Straight Forward

Most Viewed