ക്രിസ്റ്റ്യാനോയും മെസിയും നേർക്കുനേർ; പോരാട്ടം ജനുവരി 19ന് റിയാദില്‍വെച്ച്


സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ പോരാട്ടം ജനുവരി 19ന് റിയാദില്‍. റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ‘റിയാദ് സീസൺ’ സൗഹൃദ ടൂർണമെന്‍റിലാണ് മെസിയുടെ പിഎസ്ജിയും ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സൗദിയിൽ നിന്നുള്ള ടീമും തമ്മില്‍ മത്സരിക്കുക.

സൗദിയിലെ രണ്ട് പ്രമുഖ ക്ലബുകളായ അൽ-നസറിന്‍റെയും അൽ-ഹിലാലിന്‍റെയും ഏറ്റവും മുൻനിര താരങ്ങൾ അടങ്ങുന്ന ടീമായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നിൽ അണിനിരക്കുക. കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നസർ ക്ലബുമായി രണ്ടര വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്.

ഒന്നര പതിറ്റാണ്ട് നീണ്ട കരിയറില്‍ ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും രാജ്യത്തിനുമായുള്ള മത്സരങ്ങളില്‍ ഇതുവരെ 36 തവണയാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും മെസിയും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ റൊണാള്‍ഡോയുടെ ടീമിനെതിരെ മെസി 22 ഗോളുകള്‍ നേടിയപ്പോള്‍ മെസിയുടെ ടീമിനെതിരെ റൊണാള്‍ഡോ 21 ഗോളുകള്‍ അടിച്ചു.

അര്‍ജന്‍റീനക്ക് ലോകകപ്പ് നേടിക്കൊടുത്തശേഷം പുതുവര്‍ഷവും ആഘോഷിച്ച് മെസി ഈ ആഴ്ച പിഎസ്ജിയില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മെസിയും നെയ്മറുമില്ലാതെ ഇറങ്ങിയ പിഎസ്ജി രണ്ടാം സ്ഥാനക്കാരായ ലെന്‍സിനോട് 1-3ന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു.

article-image

FGB

You might also like

  • Lulu Exchange
  • Straight Forward

Most Viewed