അബുദാബി‌യിൽ ഫ്ളാറ്റുകളിലും വില്ലകളിലും നിശ്ചിത എണ്ണത്തിൽ‍ കൂടുതൽ‍ ആളുകൾ‍ ഒരുമിച്ചു താമസിച്ചാൽ 10 ലക്ഷം ദിർ‍ഹം വരെ പിഴ


അബുദാബി‌യിൽ ഫ്ളാറ്റുകളിലും വില്ലകളിലും നിശ്ചിത എണ്ണത്തിൽ‍ കൂടുതൽ‍ ആളുകൾ‍ ഒരുമിച്ചു താമസിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ‍. ഇത്തരക്കാരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്നും നിയമലംഘനം ശ്രദ്ധയിൽ‍പെട്ടാൽ‍ 10 ലക്ഷം ദിർ‍ഹം വരെ പിഴ ചുമത്തുമെന്നും അബുദാബി നഗരസഭാ വകുപ്പ് മുന്നറിയിപ്പ് നൽ‍കി.

പൊതുജനങ്ങളെ ബോധവൽ‍ക്കരിക്കുന്നതിന്‍റെ ഭാഗമായി ∀നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം∍ എന്ന കാമ്പയിനും അധികൃതർ‍ തുടക്കമിട്ടു. അനുവദിച്ചതിലും കൂടുതൽ‍ ആളുകൾ‍ ഒരുമിച്ച് താമസിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഈ സാഹചര്യത്തിലാണ് നടപടിയെന്നും അധികൃതർ‍ വ്യക്തമാക്കി.

article-image

ertt

You might also like

  • Straight Forward

Most Viewed