ഇന്ത്യയിൽ നിന്നുള്ള ഗോതന്പ് കയറ്റുമതിക്ക് നാല് മാസത്തെ നിരോധനം ഏർപ്പെടുത്തി യുഎഇ


ഇന്ത്യയിൽ നിന്ന് എത്തിക്കുന്ന ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്ക് യു.എ.ഇ സാമ്പത്തിക മന്ത്രാലയം മൊറട്ടോറിയം ഏർപ്പെടുത്തി. നാലു മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര സംഭവവികാസങ്ങൾ വ്യാപാരത്തെ ബാധിച്ച സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഫ്രീ സോണുകളിലടക്കം മുഴുവൻ സാമ്പത്തിക മേഖലകളിലും നിരോധനം ബാധകമാണ്. സാധാരണ ഗോതമ്പിനും പൊടിയാക്കിയതും മാവാക്കിയതുമായ എല്ലാ ഇനങ്ങൾക്കും കയറ്റുമതി വിലക്കുണ്ട്.

കഴിഞ്ഞ മാസം ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. യുക്രെയ്ൻ യുദ്ധമടക്കമുള്ള കാരണങ്ങളാൽ അന്താരാഷ്ട്ര വിപണിയിൽ ആവശ്യം ഉയർന്നതും ഉൽപാദനം കുറഞ്ഞതും  ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടാകുന്നത് തടയുന്നതിനുമാണ് ഇന്ത്യ കയറ്റുമതി നിരോധിച്ചത്. എന്നാൽ ചില രാജ്യങ്ങളിലേക്ക് നിലവിലുള്ള ധാരണപ്രകാരം ഗോതമ്പ് കയറ്റുമതി ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ആഭ്യന്തര ഉപഭോഗത്തിനായി യു.എ.ഇയിലേക്ക് ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ അനുമതി നൽകിയിട്ടുണ്ടെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.  

You might also like

Most Viewed