സമാധാനത്തോടെ ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്ന രാജ്യങ്ങളിലൊന്നായി യു.എ.ഇ

ദുബായ്: സമാധാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ.യും. പട്ടികയിൽ നാലാമത്തെ രാജ്യമായാണ് യു.എ.ഇ. തിരഞ്ഞെടുക്കപ്പെട്ടത്. എച്ച്.എസ്.ബി.സി.യുടെ 14-ാമത് വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 20,000-ത്തിലേറെ ആളുകൾക്കിടയിൽ നടത്തിയ സർവേ റിപ്പോർട്ട് പ്രകാരമാണ് യു.എ.ഇ. ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായത്. കഴിഞ്ഞ സർവേയെ അപേക്ഷിച്ച് യു.എ.ഇ. 10-ാം സ്ഥാനം മുന്നിലേക്ക് കയറി. സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയാണ് പട്ടികയിലെ ആദ്യമൂന്ന് സ്ഥാനങ്ങളിൽ. ഗൾഫിൽ ബഹ്റൈൻ, ഖത്തർ എന്നിവ യഥാക്രമം എട്ടാമതും പത്താമതുമാണ്.
സർവേയിൽ പങ്കെടുത്തവരിൽ 82 ശതമാനം പേർ അടുത്ത ഒരു വർഷത്തിനകം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അഭിപ്രായപ്പെട്ടു. യു.എ.ഇ.യിൽ നിന്ന് പങ്കെടുത്ത 86 ശതമാനം പേർ ഈ രാജ്യത്ത് തന്നെ തുടരുന്നതിൽ സന്തുഷ്ടരാണ്.