യുഎഇയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു


അബുദാബി: യുഎഇയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കോഴിക്കോട് തട്ടോലിക്കര സ്വദേശി ശിവദാസ് (47), കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഫിറോസ് (45) എന്നിവരാണ് മരിച്ചത്. റാസൽഖൈമയിലെ റാക് 611 ബൈപ്പാസിൽ ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രെയിലറിന്‍റെ പിന്നിലിടിച്ചായിരുന്നു അപകടം.

 ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ജോലി സ്ഥലത്തു നിന്നും ഷാർജയിലെ താമസ സ്ഥലത്തേക്ക് പോവുകയായിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed