ഒ. പനീർ സെൽവത്തിന്‍റെ ഭാര്യ അന്തരിച്ചു


ചെന്നൈ: എഐഎഡിഎംകെ കോ ഓർഡിനേറ്ററും ഡെപ്യൂട്ടി നേതാവുമായ ഒ. പനീർ സെൽവത്തിന്‍റെ ഭാര്യ വിജയലക്ഷമി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. 

സംസ്കാരം പിന്നീട് നടക്കും. വിവിധ അസുഖങ്ങളെ തുടർന്ന് വിജയലക്ഷമി രണ്ടാഴ്ചയോളമായി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ് ഹൃദയസ്തംഭനമുണ്ടായത്.

You might also like

  • Straight Forward

Most Viewed