പാ​ച​ക​വാ​ത​ക വി​ലയിൽ വ​ർ‍​ദ്ധന


ന്യൂഡൽ‍ഹി: പാചകവാതക വില വർ‍ദ്ധിപ്പിച്ചു. ഗാർ‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് കൂടിയത്. ഇതോടെ സിലണ്ടർ ഒന്നിന് 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾ‍ക്കുള്ള സിലിണ്ടറുകളുടെ വില 73.50 രൂപയും കൂട്ടി. ഇതോടെ വാണിജ്യ സിലിണ്ടറിന് 1692.50 രൂപയായി. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബൽയത്തിൽ വരും. അതേസമയം, സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവുണ്ടായി.

പെട്രോൾ വില 14 പൈസയും ഡീസൽ വില 15 പൈസയും കുറച്ചു. കൊച്ചിയിൽ‍ പെട്രോൾ ലിറ്ററിന് 101. 49 രൂപയും ഡീസലിന് 93.53 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103.56 രൂപയും ഡീസലിന് 95. 53 രൂപയുമായി വില താഴ്ന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed