യുഎഇ ഇന്‍ഷുറന്‍സ് അതോരിറ്റിയെ സെന്‍ട്രൽ ബാങ്കുമായി ലയിപ്പിക്കും


അബുദാബി: യുഎഇ ഇന്‍ഷുറന്‍സ് അതോരിറ്റിയെ സെന്‍ട്രൽ ബാങ്കുമായി ലയിപ്പിക്കാന്‍ തീരുമാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ സെക്യൂരിറ്റീസ് ആന്റ് കമ്മൊഡിറ്റീസ് അതോരിറ്റിയുടെ എല്ലാ എക്സിക്യൂട്ടീവ്, ഓപ്പറേഷണല്‍ അധികാരങ്ങളും സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ക്ക് കൈമാറാനും തീരുമാനമെടുത്തിട്ടുണ്ട്. ധനകാര്യ വിപണിയുടെ നിയന്ത്രണവും മേല്‍നോട്ടവുമായിരിക്കും ഇനി അതോരിറ്റിയുടെ ചുമതലയെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു.

You might also like

  • Straight Forward

Most Viewed