യുഎഇയിൽ ഇന്ന് 225 പേർക്ക് കൂടി കോവിഡ്


അബുദാബി: യുഎഇയിൽ ഇന്ന് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 357 ആയി. ഇന്ന് 225 പേർക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം 323 പേർ രോഗമുക്തി നേടുകയും ചെയ്തു.

ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം യുഎഇയിൽ 62,525 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 56,568 പേർ ഇതിനോടകം രോഗമുക്തരായതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ 5600 കൊവിഡ് രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 61,000 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ആകെ 55 ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ രാജ്യത്ത് നടത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed