പാക് ചെക്പോസ്റ്റിൽ ചാവേറാക്രമണം: 12 പേർ കൊല്ലപ്പെട്ടു


ശാരിക

പാക്കിസ്ഥാനിൽ പോലീസ് ചെക്പോസ്റ്റിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മയിൽ ഖാനിലുണ്ടായ ആക്രമണത്തിൽ 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീകെ താലിബാൻ ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

കള്ളക്കടത്ത് തടയാനുള്ള ചെക്പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ടു വയസ്സുള്ള ഒരു കുഞ്ഞും ആറ് പോലീസുകാരും ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.

article-image

cddsdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed