ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു
പ്രദീപ് പുറവങ്കര
ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. ദുബായ് പോലീസ്, പബ്ലിക് സെക്യൂരിറ്റി വിഭാഗങ്ങളുടെ ഡെപ്യൂട്ടി ചെയർമാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ദുബായിലുടനീളം ദേശീയ പതാക താഴ്ത്തിക്കെട്ടും.
പ്രിയ സഹോദരന്റെ വേർപാടിൽ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിലൂടെ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. യു.എ.ഇ. ഭരണാധികാരികളും സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ഷെയ്ഖ് അഹമ്മദിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
sxfgds

