ജിദ്ദയിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു

റിയാദ്: ജിദ്ദയിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോർജ് ഭവൻ പുത്തൻ വീട്ടിൽ സൂസൻ ജോർജ് (38) ആണ് മരിച്ചത്. കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ രോഗം മൂർച്ഛിച്ച് ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലായിരുന്നു മരണം.
12 വർഷത്തോളമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ്: ബിനു (ദുബൈ), മകൾ: ഷെറിൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ സംസ്‌കരിക്കും.