തൃശ്ശൂരിൽ ബ്ലൂടൂത്ത് സ്പീക്കറിനെ ചൊല്ലി തർക്കം; കുട്ടികൾ ഉൾപ്പെടെ നാല് പേരെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ


ഷീബ വിജയൻ

തൃശൂരിൽ കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്ത വീട്ടിൽ രാംവിലാസ് ആണ് പിടിയിലായത്. ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതി ഒരു കുടുംബത്തിലെ നാലുപേരെ മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്.

കളരിപറമ്പ് കുന്നത്ത് വീട്ടിൽ സലീഷ്, ഭാര്യ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കൾ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ജൂലൈ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികൾക്ക് ഡാൻസ് കളിക്കാനായി നൽകിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ രാംവിലാസ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

സലീഷിനെ മർദിക്കുന്നതിനിടെ തടയാനെത്തിയ ഭാര്യയെയും കുട്ടികളെയും പ്രതി ആക്രമിക്കുകയായിരുന്നു. തുടർന്ന് എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ എറണാകുളത്ത് നിന്നാണ് പോലീസ് പിടികൂടിയത്.

article-image

adsdsdd

You might also like

  • Lulu Exchange
  • Straight Forward

Most Viewed