ലൈസൻസില്ലാതെ വണ്ടിയോടിച്ച് അപകടം: ഡ്രൈവറും ഉടമയും ഇൻഷുറൻസ് കമ്പനിക്ക് നൽകേണ്ടത് 4.95 ലക്ഷം ദിർഹം


ശാരിക

അബുദാബി: ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിച്ച് മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതിയായ ഡ്രൈവറും വാഹന ഉടമയും ചേർന്ന് ഇൻഷുറൻസ് കമ്പനിക്ക് ഭീമൻ തുക നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. ഇൻഷുറൻസ് കമ്പനിക്ക് 2,95,294 ദിർഹവും ദിയാധനത്തുകയായി 2,00,000 ദിർഹവും ഉൾപ്പെടെ ആകെ 4,95,294 ദിർഹം (ഏകദേശം 1.12 കോടിയിലധികം ഇന്ത്യൻ രൂപ) നൽകാനാണ് അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി വിധിച്ചത്.

രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള വാഹനം ലൈസൻസില്ലാതെ ഒന്നാം പ്രതി ഓടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ മരണപ്പെടുകയും രണ്ട് വാഹനങ്ങൾക്ക് ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ലൈസൻസില്ലാത്ത വ്യക്തിയാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞ സാഹചര്യത്തിൽ, അപകടത്തിൽപെട്ടവർക്ക് കമ്പനി നൽകിയ നഷ്ടപരിഹാരത്തുക ഡ്രൈവറിൽ നിന്നും ഉടമയിൽ നിന്നും തിരിച്ചുപിടിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് പൂർണ്ണ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ നഷ്ടപരിഹാരം, മരണപ്പെട്ടയാളുടെ അവകാശികൾക്കുള്ള തുക, മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ആംബുലൻസ് ഫീസ് എന്നിവ ഉൾപ്പെടെയാണ് കമ്പനി 2.95 ലക്ഷത്തോളം ദിർഹം നൽകിയത്. ഇതിന് പുറമെ ക്രിമിനൽ കോടതി ഉത്തരവ് പ്രകാരം വാഹന ഉടമ മാത്രം നൽകേണ്ട നിയമപരമായ ദിയാധനമാണ് രണ്ട് ലക്ഷം ദിർഹം.

വൈകിയുള്ള പലിശയായി മൂന്ന് ശതമാനവും കോടതി ചെലവുകളും പ്രതികൾ അടയ്ക്കണം. ലൈസൻസില്ലാതെ വാഹനം ഓടിക്കാൻ നൽകുന്ന വാഹന ഉടമകൾക്ക് വലിയ മുന്നറിയിപ്പാണ് അബുദാബി കോടതിയുടെ ഈ വിധി.

article-image

adsdssadds

You might also like

  • Lulu Exchange
  • Straight Forward

Most Viewed