യുഎഇയിൽ വ്യാജ ലോട്ടറി തട്ടിപ്പ്; 84,000 ദിർഹം തട്ടിയ കേസിൽ പ്രതികൾക്ക് തടവും നാടുകടത്തലും


ശാരിക

അബുദാബി: യുഎഇയിൽ വ്യാജലോട്ടറി തട്ടിപ്പിൽ 84,000 ദിർഹം തട്ടിയ രണ്ട് പേർക്ക് തടവ് ശിക്ഷ. ഷാർജ മിസ്ഡമീനർ കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതികൾക്ക് 6 മാസം തടവും നാടുകടത്തലുമാണ് ശിക്ഷ. ഒരു സർക്കാർ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് പരിചയപ്പെട്ട പ്രതികൾ ഇരയെ 2,00,000 ദിർഹം സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു.

ലോട്ടറി സമ്മാനമായി 2,00,000 ദിർഹം സമ്മാനം ലഭിച്ചുവെന്ന് പ്രതികൾ ഫോൺ കോളിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. സർക്കാർ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്.

സമ്മാനത്തുക കൈമാറുന്നതിന് മുൻപ് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും പരിശോധനാ നടപടികളുടെ ഭാഗമെന്ന വ്യാജേന, വ്യക്തിഗത തിരിച്ചറിയൽ രേഖകളും ബാങ്കിങ് വിവരങ്ങളും ആവശ്യപ്പെട്ടു.

സമ്മാനം ലഭിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളാണിതെന്ന് ഇരയെ വിശ്വസിപ്പിച്ച് പ്രതികൾ ഇരയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടി. ഇതിനായി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള വൺ-ടൈം പാസ്‌വേഡും വാങ്ങിയിരുന്നു. ഇത്തരത്തിൽ 84,000 ദിർഹം തട്ടിച്ചെന്നും കേസ് രേഖകൾ പറയുന്നു.

article-image

adsasdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed