സംസ്ഥാനത്ത് ഇന്ന് 1,211 പേർക്ക് കോവിഡ്: 970 പേർക്ക് രോഗമുക്തി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,211 പേർക്ക് കോവിഡ്−19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 292 പേർക്കും, മലപ്പുറം ജില്ലയിൽ 170 പേർക്കും, കോട്ടയം ജില്ലയിൽ 139 പേർക്കും, ആലപ്പുഴ ജില്ലയിൽ 110 പേർക്കും, കൊല്ലം ജില്ലയിൽ 106 പേർക്കും, പാലക്കാട് ജില്ലയിൽ 78 പേർക്കും, കോഴിക്കോട് ജില്ലയിൽ 69 പേർക്കും, കാസർഗോഡ് ജില്ലയിൽ 56 പേർക്കും, എറണാകുളം ജില്ലയിൽ 54 പേർക്കും, കണ്ണൂർ ജില്ലയിൽ 41 പേർക്കും, പത്തനംതിട്ട ജില്ലയിൽ 30 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 25 പേർക്കും, തൃശൂർ ജില്ലയിൽ 24 പേർക്കും, ഇടുക്കി ജില്ലയിൽ 17 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 78 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1026 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 103 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 281 പേർക്കും, മലപ്പുറം ജില്ലയിലെ 145 പേർക്കും, കോട്ടയം ജില്ലയിലെ 115 പേർക്കും, ആലപ്പുഴ ജില്ലയിലെ 99 പേർക്കും, കൊല്ലം ജില്ലയിലെ 88 പേർക്കും, കോഴിക്കോട് ജില്ലയിലെ 56 പേർക്കും, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ 49 പേർക്ക് വീതവും, എറണാകുളം ജില്ലയിലെ 48 പേർക്കും, കണ്ണൂർ ജില്ലയിലെ 28 പേർക്കും, വയനാട് ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 17 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, പത്തനംതിട്ട ജില്ലയിലെ 13 പേർക്കുമാണ് സന്പക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed