ശത്രുക്കൾക്ക് സർപ്രൈസുകൾ കരുതിവെച്ചിട്ടുണ്ട്, ആക്രമിച്ചാൽ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചടി: ഇറാന്റെ മുന്നറിയിപ്പ്
ശാരിക
രാജ്യത്തിനെതിരെ ഉണ്ടാകുന്ന ഏത് സൈനിക നീക്കത്തെയും ചെറുക്കാൻ ഇറാൻ സജ്ജമാണെന്നും ശത്രുക്കളെ നേരിടാൻ 'പുതിയ സൈനിക സാങ്കേതികവിദ്യകൾ' ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുമെന്നും ഇറാനിയൻ സായുധ സേനയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ അബുൽഫസൽ ഷെകാർച്ചിയുടെ മുന്നറിയിപ്പ്. ഇറാന്റെ സ്റ്റേറ്റ് മീഡിയയോട് സംസാരിക്കവേയാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്.
സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രതിരോധ സാങ്കേതികവിദ്യകളാണ് ഇറാന്റെ കരുത്ത് വർദ്ധിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളുമായി മുൻപുണ്ടായ സംഘർഷങ്ങളേക്കാൾ വളരെ ശക്തമായ നിലയിലാണ് ഇന്ന് ഇറാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇറാനിയൻ സായുധ സേന നിലവിൽ വളരെ മികച്ച അവസ്ഥയിലാണ്. ഞങ്ങളുടെ മിസൈലുകളും ഡ്രോണുകളും കൂടുതൽ ശേഷിയുള്ളതും ആധുനികവുമായി മാറിയിരിക്കുന്നു. ഇത്തവണ ശത്രുക്കൾക്കായി സർപ്രൈസുകൾ ഞങ്ങൾ കരുതിവെച്ചിട്ടുണ്ട്. ഏത് ആക്രമണത്തിനും പുതിയ സൈനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാകും ഇറാൻ മറുപടി നൽകുക," ഷെകാർച്ചി പറഞ്ഞു.
ശത്രുക്കളുടെ ഭാരമേറിയതും ചെലവേറിയതുമായ ആയുധങ്ങളെ, കുറഞ്ഞ ചെലവിൽ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന ആയുധങ്ങൾ ഉപയോഗിച്ച് നേരിടുന്നതിനാണ് ഇറാൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് തങ്ങൾ സമർപ്പിച്ച നിർദ്ദേശത്തിൽ യു.എസിൽ നിന്ന് ഔദ്യോഗികമായ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്റെ ഏഴ് ദിവസത്തെ യുദ്ധവിരാമ റോഡ്‌മാപ്പ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രതികരണം.
fsdfdsfsd

