മലേഷ്യൻ എഫ്1 ഗ്രാൻഡ് പ്രീയിൽ ബഹ്‌റൈൻ ഗ്രാമം ഒരുങ്ങുന്നു; ഒക്ടോബർ 2 മുതൽ 4 വരെ സിപാംഗ് സർക്യൂട്ടിൽ സാംസ്കാരിക വിരുന്ന്


പ്രദീപ് പുറവങ്കര

മനാമ: 2026 ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ആഘോഷങ്ങളുടെ ഭാഗമായി മലേഷ്യയിൽ ‘ബഹ്‌റൈൻ വില്ലേജ്’ (Bahrain Village) ഒരുക്കി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA). ഒക്ടോബർ 2 മുതൽ 4 വരെ മലേഷ്യയിലെ പ്രശസ്തമായ സിപാംഗ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് (Sepang International Circuit) ഈ സാംസ്കാരിക-വിനോദസഞ്ചാര കേന്ദ്രം പ്രവർത്തിക്കുക.

ആഗോള റേസിംഗ് ആരാധകർക്ക് ബഹ്‌റൈന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും വൈവിധ്യമാർന്ന വിനോദസഞ്ചാര സാധ്യതകളും നേരിട്ടറിയാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫോർമുല വൺ പോലെയുള്ള പ്രമുഖ അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾ ബഹ്‌റൈന്റെ വിനോദസഞ്ചാര മേഖലയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനും ആഗോള ടൂറിസം വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാനും മികച്ച വേദിയാണെന്ന് ബി.ടി.ഇ.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാറ അഹമ്മദ് ബുഹിജി പറഞ്ഞു.

മലേഷ്യയിലെ എഫ്1 ആഘോഷങ്ങൾക്ക് ബഹ്‌റൈൻ വില്ലേജ് വേറിട്ട അനുഭവമാകുമെന്നും, ബഹ്‌റൈന്റെ സ്വന്തം ഫോർമുല വൺ അനുഭവങ്ങളെ അന്താരാഷ്ട്ര ആരാധകർക്ക് പരിചയപ്പെടുത്താൻ ഇത് സഹായിക്കുമെന്നും ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (BIC) ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ വ്യക്തമാക്കി.

article-image

xzcsxadsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed