വിവാഹത്തിന് 21 വയസ്സുവരെ കാത്തിരിക്കാൻ ക്ഷമയില്ല; പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ച് കൊലപ്പെടുത്തി


ശാരിക

ചണ്ഡീഗഡിൽ പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ച് കൊലപ്പെടുത്തി. പോലീസ് ആസ്ഥാനത്തെ ഹെഡ് കോൺസ്റ്റബിൾ നിതിൻ സിംഗ് ആണ് മകൻ അർമാന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചതായി പോലീസ് അറിയിച്ചു.

കാമുകിയെ വിവാഹം ചെയ്യാൻ 21 വയസ്സ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് അറിയിച്ചതാണ് നിതിൻ സിംഗിനെ കൊലപ്പെടുത്താൻ കാരണമായത്. വ്യാഴാഴ്‌ചയായിരുന്നു സംഭവം. കാമുകിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു.

മാസങ്ങൾക്ക് മുമ്പ് മണിമാജ്‌രയിൽ വെച്ച് അർമാൻ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ അർമാന് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.

article-image

cxadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed