ആലപ്പുഴയിൽ രാഷ്ട്രീയ വെടിക്കെട്ട്: എസ്എൻഡിപിയെയും എൻഎസ്എസിനെയും ഒരുപോലെ ലക്ഷ്യമിട്ട് പിണറായി


ഷീബ വിജയൻ

സിപിഎം ആലപ്പുഴ വിശാല ജില്ലാ സമിതിയിൽ എസ്എൻഡിപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എൻഡിപി യോഗ നേതൃത്വം സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ എസ്എൻഡിപി അണികളിൽ ഭൂരിഭാഗവും മതേതര മനസ്സുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ നേതൃത്വവും അണികളും തമ്മിലുള്ള ഈ വലിയ വ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പരാമർശങ്ങൾ. അതേസമയം വെള്ളാപ്പള്ളി നടേശന്റെ പേര് നേരിട്ട് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തിരഞ്ഞെടുപ്പ് കാലത്ത് വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ സിപിഎമ്മിനെതിരെ യുഡിഎഫ് ശക്തമായ പ്രചാരണായുധമാക്കിയിരുന്നു.

എസ്എൻഡിപി നേതൃത്വത്തെ വിമർശിക്കാൻ എൻഎസ്എസ് നേതൃത്വത്തെ താരതമ്യപ്പെടുത്തിക്കാട്ടിയതും ശ്രദ്ധേയമായി. എൻഎസ്എസ് നേതൃത്വം മതേതര നിലപാടാണ് സ്വീകരിക്കുന്നത്, എന്നാൽ അണികളിൽ ഭൂരിഭാഗവും വർഗീയ ചേരിയിൽ അണിനിരന്നു കഴിഞ്ഞെന്നും പിണറായി ചൂണ്ടിക്കാട്ടി. എസ്എൻഡിപി അണികളിലെ ഭൂരിപക്ഷത്തെ പാർട്ടിക്കൊപ്പം നിർത്താനുള്ള വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് ഈ പരാമർശങ്ങളിലൂടെ പിണറായി നൽകിയത്.

അതേസമയം ഇടതു സർക്കാർ സാധാരണക്കാരിൽ നിന്ന് അകന്നുപോയതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന വിമർശനവും ആദ്യദിവസത്തെ പ്രതിനിധി ചർച്ചയിൽ ഉയർന്നിരുന്നു. ജനങ്ങളുമായുള്ള ബന്ധത്തിലുണ്ടായ അകലം തിരിച്ചടിയായെന്ന് ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. എന്നാൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കാര്യമായ വിമർശനങ്ങളൊന്നും ഉയർന്നില്ല. ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽ ഒരാൾ പോലും പിണറായി വിജയന്റെയോ എം.വി. ഗോവിന്ദന്റെയോ പേരെടുത്തു പറഞ്ഞ് വിമർശനം ഉന്നയിച്ചില്ല. സംഘടനാ വീഴ്ചകളെക്കുറിച്ച് സംസാരിച്ചവരും എം.വി. ഗോവിന്ദനെ നേരിട്ട് വിമർശിക്കാൻ തയ്യാറായില്ല.

article-image

dsdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed