നാളെ മുതൽ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; ഇന്ന് തുറന്ന് പ്രവർത്തിച്ചേക്കും


ശാരിക

ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാനായി ഞായറാഴ്ച ബാങ്ക് തുറക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് പ്രകാരം ഞായർ അവധിദിനമായതിനാൽ യൂണിയൻ അംഗങ്ങൾ ആരും ശാഖകളിൽ ജോലിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ, ഇന്ന് (ഞായറാഴ്ച) പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. ഇതുപ്രകാരം എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ഇന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമായിട്ടുമുണ്ട്.

പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ആയി ചുരുക്കുക, കേന്ദ്ര സർക്കാരിന്റെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. മാസാവസാനമായ ശനിയാഴ്ചയും ഞായറാഴ്ചയും കൂടാതെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടി പണിമുടക്ക് വരുന്നതിനാൽ ബാങ്കുകൾ തുടർച്ചയായി അടഞ്ഞുകിടക്കാനുള്ള സാധ്യതയുണ്ട്. ഇത് ചെക്ക് മാറുന്നത് ഉൾപ്പെടെയുള്ള ഇടപാടുകളെയും എടിഎം സേവനങ്ങളെയും ബാധിച്ചേക്കാം.

പണിമുടക്ക് ദിവസങ്ങളിൽ എടിഎം കാർഡ് സർവീസ് ചാർജ് ഈടാക്കില്ലെന്നും ബ്രാഞ്ചുകളിൽ സെൽഫ് സർവീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഓൺലൈൻ ഇടപാടുകൾക്ക് പ്രത്യേക തടസ്സങ്ങൾ ഉണ്ടാകില്ല. റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതിയോടെ ഇന്ന് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഡൽഹി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെയും മെട്രോ നഗരങ്ങളെയും സമരം കാര്യമായി ബാധിക്കാനാണ് സാധ്യത. ബാങ്കുകൾ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ കൃത്യസമയത്ത് എത്തിയാൽ മാത്രമേ സുഗമമായി പ്രവർത്തനം നടക്കുകയുള്ളൂ.

article-image

frfffds

You might also like

  • Lulu Exchange
  • Straight Forward

Most Viewed