വി.നന്ദകുമാറിന് ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ്ങ് ആന്റ് കമ്മ്യൂണിക്കഷന്‍സ് ഡയറക്ടര്‍ സ്ഥാനം
അബുദാബി
പ്രമുഖ ബിസിനസ് ഗ്രൂപ്പായ ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ്ങ് ആന്റ് കമ്മ്യൂണിക്കഷന്‍സ് ഡയറക്ടര്‍ ആയി വി നന്ദകുമാറിനെ നിയമിച്ചു. നിലവില്‍ ഗ്രൂപ്പിന്റെ തന്നെ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 20 വര്‍ഷത്തോളമായി ലുലു ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു വരുന്ന വി നന്ദകുമാര്‍ അതിന് മുന്പ് മാധ്യമരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും മികച്ച അഞ്ച് മാര്‍ക്കറ്റിങ്ങ് പ്രൊഫഷണലുകളില്‍ ഒരാളായി തിരുവനന്തപുരം സ്വദേശിയായ നന്ദകുമാറിനെ ഫോബ്സ് മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു.
പുതിയ ചുമതലയുടെ ഭാഗമായി ലുലു ഗ്രൂപ്പിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങ്, കമ്മ്യൂണിക്കേഷന്‍, ഡിജിറ്റല്‍ ആന്റ് സോഷ്യല്‍ മീഡിയ, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതലകള്‍ എന്നിവയായിരിക്കും നന്ദകുമാര്‍ നിര്‍വഹിക്കുക.

