ഇന്ത്യയിൽ അതിവേഗ കോവിഡ് വ്യാപനം; 9,996 പുതിയ രോഗികൾ


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുചാടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,996 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 2.8 ലക്ഷം കടന്നു. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 357 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. തുടർച്ചയായ ഒൻപതാം ദിവസവും ഒൻപതിനായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് 8,102 പേർ മരിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണവും. സംസ്ഥാനത്ത് കോവിഡ് കേസ് 94,000 കടന്നു. 3,254 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 94,041 ആയി.149 പുതിയ മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ മരണ സംഖ്യ 3,438 ആയി. 44,517 പേര്‍ രോഗമുക്തരായി. 46,074 സജീവ കേസുകളാണ് സംസ്ഥാ നത്തുള്ളത്. മുംബൈയില്‍ മാത്രം 52,667 കോവിഡ് രോഗികളാണുള്ളത്. 1,857 പേർ ഇവിടെ മരിച്ചു. സംസ്ഥാനത്ത് ഏറ്റവും പുതിയതായി റിപ്പോര്‍ട്ടു ചെയ്ത 149 മരണങ്ങളില്‍ 97 എണ്ണവും മുംബൈയിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed