യുഎഇയില്‍ 12 പ്രവാസികള്‍ അറസ്റ്റില്‍
അബുദാബി:നിരോധിച്ചവയടക്കം വാഹനഭാഗങ്ങളില്‍ 423 കിലോഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ച കേസില്‍ 12 പ്രവാസികള്‍ അറസ്റ്റില്‍. അബുദാബി പൊലീസ് നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ 423 കിലോഗ്രാം ഹെറോയിന്‍ ഉള്‍പ്പെടെയുള്ള നിരവധി നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പൊലീസ് തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ക്രിസ്റ്റല്‍ ഡ്രഗ്സ്, മയക്കുമരുന്ന് ഗുളികള്‍ തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.പിടിയിലായവര്‍ പതിവായി വാഹനങ്ങളുടെ ഭാഗങ്ങളില്‍ ഒളിപ്പിച്ചായിരുന്നു ഇവ കടത്തിയിരുന്നത്. മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയിരുന്ന സംഘത്തിലെ 12 പ്രവാസികളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അഞ്ച് ലക്ഷത്തോളം കാപ്റ്റഗണ്‍ ഗുളികകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

