'കൊതിയന്‍' പ്രദര്‍ശനം ജൂണ്‍ 21ന്


മനാമ: ബഹ്‌റൈൻ പ്രവാസിയായ അരുൺ പോൾ രചനയും സംവിധാനവും നിർവഹിച്ച കുട്ടികളുടെ ഷോർട്ട് ഫിലിം കൊതിയന്റെ ആദ്യ പൊതു പ്രദർശനം ജൂണ്‍ 21ന് വൈകിട്ട് 7 മണിയ്ക്ക് നടക്കും.  അദ്ലിയ, ബാംഗ് സാങ് തായ് ഓഡിറ്റോറിയത്തിൽ  വച്ച് നടക്കുന്ന പരിപാടിയില്‍  പ്രശസ്ത ചലച്ചിത്ര താരം ആന്റണി വർഗ്ഗീസ് (പെപ്പെ ) മുഖ്യാതിഥിയായി  പങ്കെടുക്കും.40 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ഇതിനോടകം തന്നെ അഞ്ചോളം ദേശീയ-അന്തർ ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ഒരു കൂട്ടം ബഹ്റൈന്‍ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മയായ ടീം സിനി മോങ്ക്സിൽ പിറന്ന ഈ  ചിത്രത്തിൽ പ്രവാസികളായ പത്തോളം കുട്ടികൾക്കൊപ്പം ബഹ്റൈനില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാരും അണിനിരക്കുന്നുണ്ട്. കോൺവെക്സ് പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ ഒരുക്കിയ ചിത്രത്തിന്റെ സഹനിർമാണം ബിജു ജോസഫും ഗോപൻ ടി ജിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ശിശു ദിനത്തിൽ ചലച്ചിത്ര താരം ആന്റണി വർഗ്ഗീസ്  (പെപ്പെ) തന്റെ ഫേസ്ബുക് പേജിലൂടെയാണ് കൊതിയന്റെ  ടീസർ റിലീസ് ചെയ്തത്. അനന്ത കൃഷ്ണൻ, മനോജ് മോഹൻ, സൗമ്യ കൃഷ്ണപ്രസാദ്‌,ഹന്ന  തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed