യുഎഇയിൽ ഡ്രോൺ ആക്രമണശ്രമം: അബുദാബിയിലും ഫുജൈറയിലും പ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകൾ തകർത്തു


പ്രദീപ് പുറവങ്കര I ഗൾഫ്

അബുദാബി/ഫുജൈറ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബിയിലും ഫുജൈറയിലും ഡ്രോൺ ആക്രമണശ്രമങ്ങൾ നടന്നതായി അധികൃതർ അറിയിച്ചു. അബുദാബി ഇൻഡസ്ട്രിയൽ സിറ്റിയിലെ (മുസഫ-ഐസിഎഡി) റനീൻ സിസ്റ്റംസ് കമ്പനിയെ ലക്ഷ്യമിട്ടെത്തിയ ഡ്രോണിനെ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തു.

ആക്രമണശ്രമം തടയുന്നതിനിടെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരിക്കേറ്റതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം (WAM) റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ഫുജൈറ എമിറേറ്റിലെ 'ഡു' (Du) ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ കെട്ടിടത്തിന് നേരെയും ഡ്രോൺ ആക്രമണശ്രമം ഉണ്ടായി. ഇറാനിൽ നിന്നാണ് ഈ ഡ്രോൺ വിക്ഷേപിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഫുജൈറയിൽ നടന്ന സംഭവത്തിൽ ആർക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. രണ്ട് എമിറേറ്റുകളിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

article-image

wssadsads

You might also like

  • NEC

Most Viewed