ഫുജൈറയിൽ ഡ്രോൺ തകർക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് പ്രവാസി മരിച്ചു


പ്രദീപ് പുറവങ്കര I ഗൾഫ്

ഫുജൈറ: ആകാശത്ത് വെച്ച് ഡ്രോൺ തകർക്കുന്നതിനിടെ ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ വീണ് ഫുജൈറയിൽ പ്രവാസി കൊല്ലപ്പെട്ടു. അൽ റിഫ മേഖലയിലെ ഒരു ഫാമിലായിരുന്നു സംഭവം. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

യുഎഇ വ്യോമപ്രതിരോധ സംവിധാനം ഡ്രോൺ വിജയകരമായി തടയുകയും തകർക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ ഭാഗങ്ങൾ താഴേക്ക് പതിച്ചതാണ് ഫാമിലുണ്ടായിരുന്ന വ്യക്തിയുടെ മരണത്തിന് കാരണമായത്.

ഫുജൈറ ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെത്തുടർന്ന് എമിറേറ്റിലെ ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' (WAM) റിപ്പോർട്ട് ചെയ്തു.

article-image

qeewqeqw

You might also like

  • NEC

Most Viewed