സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദുബായ്; 100 കോടി ദിർഹത്തിന്റെ ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ സൃഷ്ടിച്ച സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി 100 കോടി ദിർഹത്തിന്റെ (1 Billion AED) വിപുലമായ ആശ്വാസ പദ്ധതികൾ ദുബായ് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്.

അടുത്ത മൂന്ന് മുതൽ ആറ് മാസത്തേക്ക് ബിസിനസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കുന്ന വിവിധ ഇളവുകളും ആനുകൂല്യങ്ങളും ഈ പാക്കേജിൽ ഉൾപ്പെടുന്നു. വ്യാപാര-നിക്ഷേപ മേഖലകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനുമുള്ള തന്ത്രപ്രധാനമായ നീക്കമാണിതെന്ന് കൗൺസിൽ വ്യക്തമാക്കി.

യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വ്യാപാര മേഖലയിലും വിതരണ ശൃംഖലയിലും ഉണ്ടായ തടസ്സങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തദ്ദേശീയമായ ബിസിനസ്സുകളെയും വ്യക്തികളെയും സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് ഭരണകൂടം ഈ കരുതൽ നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

article-image

േിേി

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed