യുഎഇക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം: അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും തകർത്തു


പ്രദീപ് പുറവങ്കര I ഗൾഫ്

അബുദാബി: യുഎഇയെ ലക്ഷ്യമിട്ട് ഇന്ന് ഇറാന്റെ ഭാഗത്തുനിന്ന് അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോൺ ആക്രമണങ്ങളും ഉണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവയെല്ലാം വിജയകരമായി പ്രതിരോധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ യുഎഇക്ക് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളുടെ ആകെ എണ്ണം 438 ആയും ഡ്രോൺ ആക്രമണങ്ങൾ 2,012 ആയും ഉയർന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയെന്നോണം ഗൾഫിലെ യുഎസ് സഖ്യകക്ഷികൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. ആക്രമണ പരമ്പരകൾ ആരംഭിച്ചത് മുതൽ യുഎഇയിൽ മാത്രം രണ്ട് സൈനികരും ഒരു മിലിട്ടറി കോൺട്രാക്ടറും ഒൻപത് സാധാരണക്കാരും കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കരിച്ചു.

article-image

fgdfg

You might also like

  • NEC

Most Viewed