ദുബായ് തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം, എണ്ണച്ചോർച്ചയില്ലെന്ന് അധികൃതർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ദുബായ്: ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാൻ സേനയുടെ ആക്രമണം. വൻതോതിൽ ക്രൂഡ് ഓയിൽ വഹിച്ചിരുന്ന 'അൽ-സൽമി' എന്ന കപ്പലിന് നേരെയാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും ദുബായ് അധികൃതർ ഇടപെട്ട് ഉടനടി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ എണ്ണച്ചോർച്ച ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

യുകെ മാരിടൈം ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (UKMTO) കണക്കനുസരിച്ച് ദുബായിൽ നിന്ന് 31 നോട്ടിക്കൽ മൈൽ വടക്കുപടിഞ്ഞാറായാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. കുവൈത്ത് ന്യൂസ് ഏജൻസിയാണ് ഇറാൻ സേനയുടെ ഭാഗത്തുനിന്നുണ്ടായ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

ആക്രമണത്തിന് പിന്നാലെ സമുദ്രത്തിൽ എണ്ണച്ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് ഓയിൽ കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും പരിസ്ഥിതിക്ക് ആഘാതമുണ്ടാകുന്ന തരത്തിലുള്ള പ്രശ്നങ്ങളില്ലെന്നും ദുബായ് അധികൃതർ അറിയിച്ചു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും കൂടുതൽ സുരക്ഷാ പരിശോധനകൾ നടന്നുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

article-image

dfgdg

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed