ഡ്രൈ­വറി­ല്ലാ­ വാ­ഹനങ്ങൾ ഉൾ­പ്പെ­ടെ­ വൻ ഗതാ­ഗത പദ്ധതി­കളു­മാ­യി­ ആർ.ടി­.എ


ദുബൈ : ഡ്രൈവറില്ലാ വാഹനങ്ങൾ ഉൾപ്പെടെ വൻ ഗതാഗത പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ദുബൈ ആർ.ടി.എ. ഡ്രൈവറില്ലാ വാഹനങ്ങൾ, ഹൈപ്പർ ലൂപ്, എയർ ടാക്സികൾ എന്നിവയുടെ കാലം അരികിലെത്തിയതോടെ എമിറേറ്റിലെ ഗതാഗത രംഗത്ത് സമഗ്രമാറ്റത്തിനാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്. ബൈക്കുകളിലും കാറുകളിലും സഹയാത്രികരെ കയറ്റി വാഹനബാഹുല്യം കുറയ്ക്കുക, സൈക്കിളുകളുടെ ഉപയോഗം കൂട്ടുക എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നതായി ആർ.ടി.എ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി. 'ഭാവി ഗതാഗതത്തിൽ യുവതലമുറയുടെ പങ്ക് ' എന്ന വിഷയത്തിൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  

നിലവിലുള്ള ഗതാഗത സംവിധാനം ഉയർത്തുന്ന പല വെല്ലുവിളികളും ഇല്ലാതാക്കാൻ ഭാവി പദ്ധതികൾക്കു കഴിയുമെന്ന് അൽ തായർ പറഞ്ഞു. പാർക്കിംങ് തിരക്ക് 50% കുറയ്ക്കാൻ കഴിയും. കാർബൺ മലിനീകരണവും വാഹനാപകടങ്ങളും 12% വീതം കുറയ്ക്കാം. റോഡിൽ തിരക്കു കൂടുന്പോൾ വാഹനമോടിക്കുന്നവ ർക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാനും പുതിയ സംവിധാനങ്ങൾ സഹായകമാകും. ഇന്ധനലാഭമാണു മറ്റൊരുനേട്ടം. 

ദുബൈ 2020 എക്സ്പോ പദ്ധതികൾക്കൊപ്പം ഇതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ട്രെയിനുകൾ, ബസുകൾ, ജലയാനങ്ങൾ തുടങ്ങിയവയുമായി പൊതുഗതാഗതമേഖല സജീവമാണ്. ഇതിന്പുറമെ, സ്വകാര്യവാഹനങ്ങളുടെ ആധിക്യവും നിരത്തിലുണ്ട്. വാഹനബാഹുല്യം കുറയ്ക്കുകയെന്നതാണു പല രാജ്യങ്ങളിലെയും രീതി. ഇതിനായി സൈക്കിൾ യാത്ര ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്നു. ദുബൈയിയെ സംബന്ധിച്ചിടത്തോളം രാജ്യാന്തര കന്പനികളുടെ പങ്കാളിത്തത്തോടെ സ്മാർട് ഗതാഗത സംവിധാനങ്ങൾ യാഥാർത്ഥ് യമാക്കുകയെന്നതാണു ലക്ഷ്യം. വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് അനുസരിച്ചു ലോകത്ത് ഏറ്റവും നിലവാരമുള്ള റോഡുകളാണു യു.എ.ഇയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

 അതേസമയം ബിരുദം നേടും മുന്പേ വിദ്യാർത്ഥികൾക്കു താൽപര്യമുള്ള മേഖലകളിൽ പരിശീലനം ഉറപ്പാക്കാൻ സർവ്വകലാശാലകൾക്ക് കഴിയണം. മത്സരങ്ങളിലും മറ്റും വിദ്യാർഥികൾക്കു കൂടുതൽ അവസരങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed